പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിനു സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പരാതിക്കാരന്റെ മൊഴിയില്‍ സംശയമുള്ളതിനാല്‍ പോലീസ് അന്വേഷണം മലപ്പുറത്തുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങുകയാണ്.
സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. തലശേരിയിലെ സുഹൃത്തിന്റെ കാറില്‍ മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്കു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ആക്രമണമുണ്ടായത്. ഇവരെ പിന്തുടര്ന്നെത്തിയ ഗ്രേ കളറിലുള്ള രണ്ട് ഇന്നോവ കാറുകളിലുണ്ടായിരുന്നവരാണ് എടാട്ട് എത്തിയപ്പോള്‍ കാറിനെ മറികടന്ന് തടഞ്ഞതെന്നും കാറിൽ ബാഗിലുണ്ടായിരുന്ന ഭാര്യയുടെ 25 ഗ്രാമോളം തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്നുമായിരുന്നു കുമാര്‍ പോലീസിന് നൽകിയ പരാതി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.