Read report

7.583 ഗ്രാം മെത്താഫിറ്റനുമായി കുപ്രസിദ്ധ മയക്കു മരുന്ന്  വിൽപ്പനകാരൻ പ്രണവ് അറസ്റ്റിൽ

7.583 ഗ്രാം മെത്താഫിറ്റനുമായി കുപ്രസിദ്ധ മയക്കു മരുന്ന്  വിൽപ്പനകാരൻ പ്രണവ് അറസ്റ്റിൽ

കണ്ണൂർഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ  എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിൻ്റെ    നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടട, കിഴുന്നപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ എടക്കാട് കിഴുന്നപ്പാറ സ്വദേശി 
എ  പ്രണവ് (31)  7.583 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി പി സുഹൈൽ, പി വി ഗണേഷ് ബാബു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
പ്രതി  വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ  ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. തോട്ടട, അമ്മു പറമ്പ്, ഐ ടി ഐ  എന്നീ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. മുമ്പും സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടത്തിൽ ഏർപെടുന്ന സമയത്താണ് വീണ്ടും പിടിയിലായത്. 
പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ ആർ പി അബ്ദുൽ നാസർ, പുരുഷോത്തമൻ ചിറമ്മൽ, 
സി അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  പി പി സുഹൈൽ, 
കെ ഉമേഷ്‌ ,  സിവിൽ എക്സൈസ് ഓഫീസർമാരായ പി വി ഗണേഷ് ബാബു , എം വി സുജേഷ്, ശ്യാം രാജ്, കെ വി സായൂജ് , എ വി രതിക എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികളെ തലശ്ശേരി എ സി ജെ എം കോടതിയിൽ ഹാജരാക്കും.തുടർ നടപടികൾ വടകര 
എൻ ഡി പി എസ്  കോടതിയിൽ നടക്കും.






News Desk
2026-06-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.