തളിപ്പറമ്പ:ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായി തളിപ്പറമ്പിൽ പോലിസ് വ്യാപകമായി പരിശോധന നടത്തി.
വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിലും നഗരത്തിലെ മറ്റു കടകളിലുമാണ് പോലിസ് റെയ്ഡ് നടത്തിയത്.
തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി അജിത് കുമാർ, എസ് ഐ : പി യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് പോലിസ് ഇൻസ്പക്ടർ പി അജിത് കുമാർ പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലും, പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കുളിലും തളിപ്പറമ്പ് പോലിസിൻ്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ്സും നടത്തി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.