Read report

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

തളിപ്പറമ്പ:ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ലഹരി വിരുദ്ധപദ്ധതിയായ ഓപ്പറേഷൻ
തൂഫാൻ -ദി നാർക്കോ ഹണ്ടിൻ്റെ  ഭാഗമായി തളിപ്പറമ്പ് പോലിസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്കുളുകളിൽ
ലഹരി വിരുദ്ധ  ബോധവൽക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിച്ചു .
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലും പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലുമാണ് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചത്‌.
തളിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ  തളിപ്പറമ്പ് പോലിസ് ഇൻസ്പക്ടർ പി അജിത്കുമാർ,  സി പി ഒ മാരായ ടി വി മഹേഷ്, ടി വി കമലേഷ് എന്നിവർ ക്ലാസ്സെടുത്തു .പ്രഥമ അധ്യാപകൻ വി പി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടരി വി വി ലീന,ആൻ്റി ഡ്രഗ് ക്ലബ്ബ് കൺവീനർ എ വി അനുശ്രീ എന്നിവർ സംസാരിച്ചു .  
പട്ടുവം ഹയർ സെക്കണ്ടറി സ്കുളിൽ തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ എ എസ് ഐ : കെ മുഹമ്മദലി ക്ലാസ്സെടുത്തു .പ്രിൻസിപ്പാൾ കെ ഉഷ, പ്രഥമ അധ്യാപകൻ ജിജി കുര്യാക്കോസ്, കെ ബിനു, ഹരിദാസൻ നടുവിലത്ത് എന്നിവർ സംസാരിച്ചു .






News Desk
2026-06-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.