വാഴ കർഷകർക്ക് ആശ്വാസവാർത്തയുമായി കരിമ്പത്തെ ജില്ലാ കൃഷി ഫാം;നാൽപ്പതിനായിരത്തോളം 'സ്വർണ്ണമുഖി' ഇനം നേന്ത്രവാഴ തൈകൾ വിതരണത്തിന് സജ്ജമായി.

വാഴ കർഷകർക്ക് ആശ്വാസവാർത്തയുമായി കരിമ്പത്തെ ജില്ലാ കൃഷി ഫാം;നാൽപ്പതിനായിരത്തോളം 'സ്വർണ്ണമുഖി' ഇനം നേന്ത്രവാഴ തൈകൾ വിതരണത്തിന് സജ്ജമായി.

തളിപ്പറമ്പ: ഫാമിലെ ടിഷ്യൂ കൾച്ചർ ലാബിൽ ഉൽപ്പാദിപ്പിച്ച നാൽപ്പതിനായിരത്തോളം 'സ്വർണ്ണമുഖി' ഇനം നേന്ത്രവാഴ തൈകൾ വിതരണത്തിന് സജ്ജമായി.
വരും വർഷങ്ങളിൽ കൂടുതൽ നാടൻ ഇനങ്ങളെ ടിഷ്യൂ കൾച്ചറിലൂടെ കർഷകരിലേക്ക് എത്തിക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് ഫാം തുടക്കമിട്ടിരിക്കുന്നത്.
വിവിധയിനം ടിഷ്യൂ കൾച്ചർ വാഴത്തൈകളുടെ പ്രധാന വിതരണ കേന്ദ്രമാകാൻ  ഒരുങ്ങുകയാണ് കരിമ്പത്തെ ജില്ലാ കൃഷി ഫാം. 
മികച്ച വിളവ് നൽകുന്ന സ്വർണ്ണമുഖി ഇനത്തിൽപ്പെട്ട നാൽപ്പതിനായിരം നേന്ത്രവാഴ തൈകളാണ് ഇപ്പോൾ വിതരണത്തിന് തയ്യാറായിരിക്കുന്നത്. 
ഫാമിലെ വിൽപന കൗണ്ടർ വഴി പ്രവൃത്തി ദിവസങ്ങളിൽ കർഷകർക്ക് ഇവ മിതമായ നിരക്കിൽ സ്വന്തമാക്കാം.
നിലവിൽ വിതരണം ചെയ്യുന്ന സ്വർണ്ണമുഖിക്ക് പുറമെ കർഷകർ ഏറെ ആവശ്യപ്പെടുന്ന മഞ്ചേരി കുള്ളൻ, 
നാടൻ നേന്ത്രൻ, റോബസ്റ്റ എന്നീ ഇനങ്ങളും ലാബിൽ ഉൽപ്പാദനത്തിന്റെ അവസാന
ഘട്ടത്തിലാണ്.
വരും മാസങ്ങളിൽ ഇവയും വിപണിയിലെത്തും. കൂടാതെ ആറ്റുനേന്ത്രൻ, ഞാലിപ്പൂവൻ, രസകദളി തുടങ്ങി പതിനഞ്ചോളം വ്യത്യസ്ത ഇനം വാഴകൾ ടിഷ്യൂ കൾച്ചർ ചെയ്യാനുള്ള പ്രവൃത്തികളും ലാബിൽ പുരോഗമിക്കുകയാണ്.
ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഫാമിന്റെ പ്രവർത്തനം.
ഓരോ ഇനത്തിന്റെയും മാതൃകാ തോട്ടങ്ങൾ നിർമ്മിച്ച് അവയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ടിഷ്യൂകൾ ഉപയോഗിച്ചാണ് പുതിയ തൈകൾ വികസിപ്പിക്കുന്നത്. 
ഈ പ്രക്രിയ പൂർത്തിയാക്കി എല്ലാ ഇനങ്ങളും വിതരണത്തിന് സജ്ജമാകാൻ നാല് വർഷത്തോളം സമയമെടുക്കുമെങ്കിലും മികച്ചയിനം തൈകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് ജില്ലയിലെ കാർഷിക മേഖലയ്ക്ക് വലിയ കരുത്താകും.






രാജൻ തളിപ്പറമ്പ
2026-04-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.