തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ പരാതിക്കാരിക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിക്കാരിയുടെ എഫ്ബി പോസ്റ്റിലെ വാചകങ്ങൾ എഴുതിയ കപ്പ് കൈയിലേന്തിയായിരുന്നു തിരുവനന്തപുരത്ത് നടന്ന കേന്ദ്ര വിരുദ്ധ സമരവേദിയിലെ പിണറായിയുടെ ഐക്യദാർഢ്യം. കപ്പ് കയ്യിലേന്തിയ മുഖ്യമന്ത്രിയുടെ ചിത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. നിരവധി പേരാണ് ചിത്രം പങ്കുവച്ചത്.
'ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്' എന്ന വാചകം നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിക്കാരി എഫ്ബി കുറിപ്പിൽ ഉപയോഗിച്ചിരുന്നു. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതിക്കാരി ആദ്യ പ്രതികരണം നടത്തിയത്.
അതേസമയം, മുഖ്യമന്ത്രി കപ്പേന്തിയ ചിത്രം പരാതിക്കാരി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "ആ കപ്പിലെ വാചകങ്ങൾക്ക് എൻ്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻ്റെ തുടിപ്പ് ഉണ്ട്" എന്ന് കുറിച്ചാണ് അതിജീവിത മുഖ്യമന്ത്രിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.