India

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്‍റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സർട്ടിഫിക്കറ്റ് നൽകുക.

 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി യു സി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-1, ബിഎസ്-2 , ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം. 

ബി എസ് 4 വിഭാഗത്തിലുള്ള വാഹനങ്ങൾ 6 മാസത്തിൽ പരിശോധന നടത്തണം. 2017 ഏപ്രിൽ 1-ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്കവാറും എല്ലാ വാഹനങ്ങളും (കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ്) BS-III അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

 ഇവയ്ക്കെല്ലാം 3 മാസത്തെ കാലാവധി ബാധകമാണ്. കാലാവധി കഴിഞ്ഞ പിയുസി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും 3 മാസം വരെ ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.






News Desk
2026-11-20



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.