ന്യൂഡല്‍ഹി: രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്റെ രീതി ഇത്തവണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ അറിയിച്ചത്. ഏത് സൈനിക കേന്ദ്രത്തിലാണ് ഇത്തവണ അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. താനും ജനങ്ങളെപ്പോലെ അതീവ ആവേശത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി തലേന്ന് രാജ്യമാകെ ദീപങ്ങളാല്‍ പ്രകാശമാനമായത് ഇരുട്ടിനെതിരെയുള്ള രാജ്യത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.