തളിപ്പറമ്പ:പട്ടുവം കൃഷിഭവൻ ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു.
മുറിയാത്തോടിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി കെ ദിവകാരൻഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണഅധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പരിധിയിലെ കാർഷിക മേഖലയിലുള്ള മികച്ച കർഷകരായ ടി ലക്ഷമി പറപ്പൂൽ ( മുതിർന്ന കർഷക),
എം നാരായണി കൂത്താട്ട് (മികച്ച കർഷ എസ് സി വിഭാഗം), ഉമാദത്ത്കുന്നരു(മികച്ച നെൽകർഷകൻ), ഗീത മുറിയാത്തോട്
( ഉദ്യാനശ്രേഷ്ഠ ), കെ രാധ കയ്യം(മികച്ച പച്ചക്കറി കർഷക), കെ പ്രമോദ് പറപ്പൂൽ ( മികച്ച സമ്മിശ്ര കർഷകൻ ),
ഇ വി രാധ മുള്ളൂൽ ( മികച്ച കർഷക തൊഴിലാളി), കെ ലക്ഷ്ണൻ മംഗലശേരി(മികച്ച ക്ഷീരകർഷകൻ),
സി ശകുന്തള മുതലപ്പാറ (മികച്ച ക്ഷീരകർഷക), മഴവിൽ പുരുഷ സ്വയം സഹായ സംഘം മുള്ളൂൽ ( മികച്ച കർഷക ഗ്രൂപ്പ്) എന്നിവരെ ആദരിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായകെ ദാമോദരൻ, പി പി സുരേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി സി ശ്രീജിത്ത് കുമാർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ ജനാർദ്ദനൻ , ടി ദാമോദരൻ (കോൺഗ്രസ് - ഐ), ടി ലത (സി പി ഐ - എം),
പി പി സുബൈർ (മുസ്ലിം ലീഗ്),ടി ഗോപി( സി പി ഐ), ടി പി ഗംഗാധരൻ ( ബി ജെ പി ), മീത്തൽ കരുണാകരൻ (എൻ സി പി )
എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് ടി മനോജ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കൃഷി ഓഫീസർ രാഗിഷ രാംദാസ് ,കർഷകരായകെ രോഹിണിടി ഗോപി എന്നിവരെ അനുമോദിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.